ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം നാളെ സിഡ്‌നിയിൽ വെച്ച് നടത്തപെടുകയാണ്. അവസാന ടെസ്റ്റിൽ നായകനായ രോഹിത് ശർമ്മ തന്റെ സ്ഥാനം ഒഴിഞ്ഞ് പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്ക് കൈമാറിയിരിക്കുകയാണ്.
പുതിയ സ്ഥാനത്തോടൊപ്പം തന്നെ അടുത്ത മത്സരത്തിൽ ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. മൂന്നു വിക്കറ്റുകൾ കൂടി നേടിയാൽ ബോർഡർ-ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് താരത്തിന് സ്വന്തമാക്കാം. പരമ്പരയിൽ ഇതുവരെ 30 വിക്കറ്റുകളാണ് ബുംറ നേടിയിരിക്കുന്നത്.
നിലവിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ആണ്. 2000-2001 പതിപ്പിൽ 32 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരങ്ങളിൽ ഒന്നാമനാണ് ജസ്പ്രീത് ബുംറ.
Read more
നാളെ നടക്കാൻ പോകുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. തോറ്റാൽ ഇന്ത്യ ടൂർണമെന്റിൽ നിന്നു പുറത്താകും. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ഓസ്‌ട്രേലിയക്ക് വേണ്ടത് വെറും ഒരു ജയം മാത്രമാണ്.