'ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ സഹായം കുറച്ചു'; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതൽ പുരോഗതി

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് ഉമ തോമസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവരുമെന്നാണ് പോസ്റ്റിൽ പറയുന്നത്.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി ഇന്നലെ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എംഎല്‍എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.