ജി. സുധാകരനെ പരസ്യമായി ശാസിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സി.പി.എം. തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരനെതിരെ വന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി പരിഗണിച്ചിരുന്നു. സുധാകരന്റെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Read more

സ്ഥാനാര്‍ത്ഥി എച്ച്.സലാമിന് പിന്തുണ നല്‍കിയില്ലെന്നാണ് സുധാകരനെതിരായ പ്രധാന കണ്ടെത്തല്‍. സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സമിതിയുടെ നിര്‍ദേശം അനുസരിച്ച് എളമരം കരീമും കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകളെ പറ്റി അന്വേഷിച്ചത്.