ലവ് ജിഹാദ് വിഷയത്തില്‍ ജോര്‍ജ്ജ് എം. തോമസിന് പരസ്യശാസന

ലവ് ജിഹാദ് വിഷയത്തില്‍ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവും, തിരുവമ്പാടി മുന്‍ എം എല്‍ എ യുമായ ജോര്‍ജ്ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യ ശാസന. നടപടി സി പി എം കോഴിക്കോട് ജില്ലാകമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

സി പി എം എടുത്ത രാഷ്ട്രീയ നിലപാടിന് കടകവിരുദ്ധമായ അഭിപ്രായമാണ് ഈ വിഷയത്തില്‍ ജോര്‍ജ്ജ് എം തോമസ് പുറപ്പെടുവിച്ചതെന്ന് ജില്ലാ കമ്മിറ്റി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പരസ്യമായ ശാസന നല്‍കാന്‍ കോഴിക്കോട് ജില്ലാകമ്മിറ്റി തിരുമാനിച്ചത്.

Read more

ലവ് ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ്ജ് എം തോമസ്് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പാര്‍ട്ടി വിരുദ്ധ നിലപാടാണെന്നാണ് ജില്ലാ കമ്മറ്റിയുടെ നിലപാട്. ഇക്കാര്യത്തില്‍ ജോര്‍ജ്ജ് എം തോമസ് കുറെക്കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലന്നും ജില്ലാ കമ്മിറ്റി കണ്ടെത്തി.