സ്വര്‍ണവില വീണ്ടും ഇടിവ്. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 37,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയർന്നു. ഔൺസിന് 1,942.10 ഡോളറിലാണ് വ്യാപാരം. ഇന്നലെ 1937.55 ഡോളറിലായിരുന്നു വ്യാപാരം നടന്നത്.
Read more
കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വിലയിടിഞ്ഞത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റെക്കാഡ് വില. ഇതിനുശേഷം ഇതുവരെ പവന് 4,640 രൂപയാണു കുറഞ്ഞത്.