ചതിച്ചാശാനേ ഗൂഗിള്‍ മാപ്പ് ചതിച്ചു; ഹൈദ്രാബാദില്‍ നിന്നെത്തിയ സംഘത്തിന്റെ കാര്‍ തോട്ടില്‍ വീണു

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ആയിരുന്നു അപകടം. ഹൈദ്രാബാദില്‍ നിന്ന് എത്തിയ യാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ചേര്‍ത്തല കമ്പം മിനി ഹൈവേയുടെ ഭാഗമാണിത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഗൂഗിള്‍ മാപ്പില്‍ അപകടം സംഭവിച്ച സ്ഥലം തെറ്റായി അടയാളപ്പെടുത്തിയിട്ടുള്ളതിനാല്‍ പലര്‍ക്കും പതിവായി വഴിതെറ്റാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Read more

അപകടത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. വാഹനം വേഗത കുറച്ചെത്തിയതിനാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി. വാഹനം ക്രെയിന്‍ ഉപയോഗിച്ച് കരയിലെത്തിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ആണ് അപകടത്തില്‍പ്പെട്ടത്.