ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ ” ഇന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.
എന്നാൽ മത്സരത്തിൽ നിർണായകമായ പ്രകടനം കാഴ്ച്ച വെച്ചത് യുസ്‌വേന്ദ്ര ചഹലായിരുന്നു. നാല് ഓവറിൽ 28 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. ഐപിഎൽ ചരിത്രത്തിൽ തന്നെ കുറഞ്ഞ റൺസ് ഡിഫൻഡ് ചെയ്യുന്ന ടീമായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഓപ്പണർമാരായ ഡീ കോക്കും സുനിൽ നരെയ്നും നേരത്തെ മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച രഹാനെയെയും രഘുവൻഷിയെയും മടക്കി അയച്ചത് ചഹലായിരുന്നു.
Read more
പിന്നീട് വന്ന രമൺദീപിനെയും റിങ്കു സിങ്ങിനെയും അദ്ദേഹം പുറത്താക്കി. എന്നാൽ താരത്തിന്റെ ഈ പ്രകടനത്തിൽ ആരാധകർ വിമർശിക്കുന്നത് രാജസ്ഥാൻ റോയൽസിനെയാണ്. താരത്തെ വിട്ടു കൊടുത്തത് അവർ കാണിച്ച അബദ്ധമായിരുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.