സർക്കാർ കണ്ണ് തുറക്കാത്ത ദൈവമായി മാറിയെന്ന് സിപിഎം നേതാവ് കെ കെ ശിവരാമൻ. അതുകൊണ്ടാണ് ആശാ വർക്കർമാർക്ക് സമരം ചെയ്യേണ്ടി വന്നതെന്നും കെ കെ ശിവരാമൻ പറഞ്ഞു. സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചുവെന്നും കെ കെ ശിവരാമൻ കുറ്റപ്പെടുത്തി. അതേസമയം പിഎസ്‌സി ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങൾ വാരിക്കോരി നൽകുന്നുവെന്നും കെ കെ ശിവരാമൻഎം പറഞ്ഞു. നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാർക്ക് വീണ്ടും ശമ്പളം വർധിപ്പിച്ചുവെന്നും എന്നിട്ടും ആശാവർക്കർമാർക്ക് പുലയാട്ടെന്നും ശിവരാമൻ കുറ്റപ്പെടുത്തി.