തെറ്റ് സംഭവിച്ചു, പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തിൽ മാപ്പു ചോദിക്കുന്നു; റാഫി പുതിയകടവ്

ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലിക്കെതിരെ അസഭ്യം പറഞ്ഞതിന് തന്നെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി റാഫി പുതിയകടവ്.

പൊതുപ്രവർത്തകനെന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തിൽ മാപ്പു ചോദിക്കുന്നതായും റാഫി പുതിയകടവ് പറഞ്ഞു.

അതേസമയം മുഈൻ അലി ശിഹാബ് തങ്ങളുടെ വാക്കുകൾ പാർട്ടിവിരുദ്ധമാണെന്നും വാർത്താസമ്മേളനം തടസപ്പെടുത്തിയതിൽ തെറ്റില്ലെന്നും റാഫി പ്രതികരിച്ചു.

എന്നാൽ വാർത്താ സമ്മേളനം തടസപ്പെടുത്തിയതിൽ തെറ്റില്ലെന്നാണ് വിശ്വാസമെന്നും പാർട്ടിയെ പറഞ്ഞതു കൊണ്ടാണ് പ്രതികരിച്ചതെന്നും റാഫി കൂട്ടിച്ചേർത്തു.

അതേസമയം നേതൃത്വത്തിനെതിരെ സംസാരിച്ച മുഈൻ അലിക്കെതിരെ നടപടി വേണ്ടെന്നാണ് നിലവിലെ തീരുമാനം. താങ്ങൾ വാർത്ത സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ തെറ്റായിരുന്നെന്നും യോഗം വിലയിരുത്തി.

മുഈൻ അലിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.

Read more

ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയിൽ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടില്ലെന്നും മുഈനലി പറഞ്ഞിരുന്നു.