കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സി കെ അര്‍ജ്ജുന്‍, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. കേസില്‍ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സംഘത്തില്‍ ബി.ജെപി കൗണ്‍സിലറായ ലിജേഷും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹരിദാസനെ രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം അമിത രക്തസ്രാവമാണന്നാിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഹരിദാസന്റെ ശരീരത്തില്‍ 20 ഓളം വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇടത് കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.
കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.. മുമ്പ് നാല് തവണ ഹരിദാസനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. കേസില്‍ നേരത്തെ ഏഴ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും, പിന്നാലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.
Read more
കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ലിജേഷിന് പുറമേ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പുന്നോല്‍ കെ.വി ഹൗസില്‍ വിമിന്‍, പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍, ഗോപാല്‍ പേട്ട സ്വദേശി സുനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.