നാലാം തവണയും വിജയപ്രതീക്ഷ; തിരുവനനന്തപുരത്ത് തരൂര്‍ തിരിച്ചുവരുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവരുമ്പോള്‍ തിരുവനനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടവുമായി യുഡിഎഫും എന്‍ഡിഎയും. പോസ്റ്റല്‍ ബാലറ്റുകളുടെ ഫലം പുറത്തുവരുമ്പോള്‍ മുതല്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത്. യുഡിഎഫിന് വേണ്ടി ശശി തരൂര്‍ നാലാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുന്നത്.

നിലവില്‍ ശശി തരൂരാണ് ലീഡ് ഉയര്‍ത്തി മുന്നിലുള്ളത്. 9668 വോട്ടുകള്‍ക്കാണ് തരൂര്‍ ലീഡ് നില ഉയര്‍ത്തിയിട്ടുള്ളത്. രണ്ടാം സ്ഥാത്ത് എന്‍ഡിഎ ഒപ്പത്തിനൊപ്പം നിലയുറപ്പിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ ആലത്തൂര്‍ മണ്ഡലത്തിലാണ് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തി മുന്നിലുള്ളത്.

20190 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ കെ രാധാകൃഷ്ണന്‍ മുന്നിലുണ്ട്. നേരത്തെ എല്‍ഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ് ലീഡ് ഉയര്‍ത്തി രംഗത്തുള്ളത്.