കര്‍ണാടകയില്‍ നിന്നും മാഹിയില്‍നിന്നും പെട്രോള്‍ കടത്തി കേരളത്തില്‍ വിതരണം ചെയ്യുന്നതിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ച് പമ്പ് ഉടമകള്‍. കണ്ണൂരിലെ പെട്രോള്‍ പമ്പുകള്‍ 30ന് അടച്ചിട്ട് പണിമുടക്കുമെന്നു കണ്ണൂര്‍ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 24 മണിക്കൂറാണു സമരം. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വില്‍പന നികുതി നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ വ്യാപാരനഷ്ടം വരുത്തിയുമാണ് ഇന്ധനക്കടത്തു തുടരുന്നത്. മാഹിയില്‍ പെട്രോളിന് ലീറ്ററിനു 15 രൂപയും ഡീസലിന് 13 രൂപയും കര്‍ണാടകയില്‍ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും വിലക്കുറവുണ്ട്.
അവിടെനിന്ന് ടാങ്കര്‍ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് ജില്ലയില്‍ ഇന്ധനം എത്തിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇന്ധനക്കടത്ത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്നും ആരോപിച്ചു. 2017നു ശേഷം ഡീലര്‍ കമ്മിഷനില്‍ വര്‍ധന ലഭിക്കാത്തതും മുതല്‍മുടക്കു വര്‍ധിച്ചതും കാരണം നഷ്ടങ്ങള്‍ സഹിച്ചാണു ജില്ലയില്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കര്‍ണ്ണാടകവും, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചതോടെ കേരള അതിര്‍ത്തിയിലെ പമ്പുകളിലേക്ക് മലയാളികള്‍ വ്യാപകമായി പോകാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ വില്‍പ്പന കുറഞ്ഞിരുന്നു. ഇതോടെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ അതിര്‍ത്തിയിലെ ഇന്ധന വില്‍പ്പന കുറയുകയും, ഇവിടുന്നുള്ളവര്‍ വ്യാപകമായി കര്‍ണ്ണാടക, മാഹി അതിര്‍ത്തികളിലെ പമ്പുകളിലേക്ക് പോവുകയുമാണ്. ഇതോടെ സംസ്ഥാനത്തെ ഇന്ധന നികുതി വരുമാനവും കുറയുകയാണ്.
കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്.കേരളത്തില്‍ വില്‍ക്കുന്ന ഡീസലില്‍ 45 ശതമാനം ഉപയോഗവും അയല്‍സംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവര്‍ധിത നികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ അയല്‍സംസ്ഥാന വണ്ടികള്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി. ഇതോടെയാണ് കേരളത്തില്‍ വില്‍പ്പന കുറയുന്നത് നികുതി വരുമാനവും കുറയ്ക്കും.
തിരുവനന്തപുരത്ത് തമിഴ്നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ പെട്രോള്‍ ദിവസവില്‍പ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. വിലവ്യത്യാസം കുറവായതിനാല്‍ ഡീസല്‍വില്‍പ്പനയില്‍ പ്രകടമായ മാറ്റമില്ല. ഇവിടെ തമിഴ്‌നാട് ഭാഗത്ത് പടന്താലുംമൂടില്‍ പെട്രോള്‍ ശരാശരി ദിവസവില്‍പ്പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോള്‍ 1800 ആയി.
മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളില്‍ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. ജ്യോതി പമ്പില്‍ ദിവസം 6000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് 3500 ആയി. ഡീസല്‍ 5000 ലിറ്റര്‍ വിറ്റ സ്ഥാനത്ത് ഇപ്പോള്‍ 2500 ലിറ്റര്‍. ദേശീയപാത വഴി പോകുന്ന വാഹനങ്ങള്‍ വളരെ കുറച്ചുമാത്രം ഇന്ധനമടിക്കും. ടാങ്ക് ഫുള്ളാക്കുന്നത് മാഹിയിലെ പമ്പുകളില്‍നിന്ന്. മാഹിയില്‍ ദിവസം ഏകദേശം 110 കിലോ ലിറ്റര്‍ പെട്രോളും 215 കിലോലിറ്റര്‍ ഡീസലും വിറ്റിരുന്നു. അതില്‍ 60-70 ശതമാനം വര്‍ധനയുണ്ടായി. തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ പന്ത്രണ്ടോളം പമ്പുകളെയും സാരമായി ബാധിച്ചു. ഈ പമ്പുകളില്‍ ദിവസം 2000-2500 ലിറ്റര്‍ എണ്ണവില്‍പ്പന കുറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവുണ്ട്.
Read more
മ്പ് മദ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ധനമാണ് കടത്തുന്നത്. ദീര്‍ഘദൂര ബസുകള്‍ മാഹിയിലെ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നതിനൊപ്പം മൂന്നും നാലും ദിവസത്തേക്കുള്ളത് കന്നാസുകളില്‍ സ്റ്റോക്ക് ചെയ്യുന്നുമുണ്ട്. മാഹി, പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് പ്രദേശളിലായി 16 പമ്പുകളാണുള്ളത്. ഇവിടെ നിന്നാണ് കേരളത്തിലേക്ക് ഇന്ധനം കടത്തുന്നത്.