തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

ഓണാഘോഷത്തിലെ തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി ഒരാൾ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി.സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. ഇഡലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.