അടിച്ചാല്‍ തിരിച്ചടിക്കണം; പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്ന് എംഎം മണി

അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. ഇടുക്കി ശാന്തന്‍പാറയില്‍ നടന്ന സിപിഎം ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎം മണി. പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും പ്രസ്ഥാനം കാണില്ലെന്നും മുന്‍ മന്ത്രികൂടിയായ എംഎം മണി അഭിപ്രായപ്പെട്ടു.

പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടിച്ചാല്‍ തിരിച്ചടിക്കണം, താനടക്കം അടിച്ചിട്ടുണ്ടെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണെന്നും എംഎല്‍എ പറഞ്ഞു.

Read more

തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. താനൊക്കെ നേരിട്ടടിച്ചിട്ടുണ്ട്. ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണമെന്നും മണി പറഞ്ഞു.