കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതി അജ്മൽ അറസ്റ്റിൽ. ശാസ്‌താംകോട്ട പതാരത്ത് നിന്നാണ് അജ്മലിനെ പിടികൂടിയത്. നാട്ടുകാർ മർദ്ധിക്കുമെന്ന് ഭയന്നാണ് കാർ നിർത്താതെ പോയതെന്നാണ് അജ്മൽ നൽകിയ മൊഴി. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയാണ് അജ്മൽ.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സ്കൂട്ടറിൽ നിന്ന് താഴെ വീണ സ്ത്രീയുടെ ശരീരരത്തിലൂടെ കാർ ഓടിച്ചുകയട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ച ഫൗസിയക്കും പരിക്ക് പറ്റിയിട്ടുണ്ട്.
Read more
കാറിൽ അജ്മലിനൊപ്പം ഉണ്ടായിരുന്ന യുവ വനിതാ ഡോക്ടറെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ അവരെ രക്ഷപെടുത്താൻ തയാറാകാതെ അജ്മൽ കാർ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിറക്കുക ആയിരുന്നു. യുവതി താഴെ വീണപ്പോൾ തന്നെ അടുത്തുണ്ടായിരുന്ന നാട്ടുകാർ ബഹളം വെച്ച് കാർ നിർത്താൻ ആവശ്യപ്പെടുക ആയിരുന്നു. ഡ്രൈവർ അതൊന്നും ശ്രദ്ധിക്കാതെ കാർ ഓടിച്ച് മുന്നോട്ട് പോയി. ഒടുവിൽ അവർ തന്നെയാണ് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.