ചിന്തന്‍ ശിബിരത്തിനിടെ വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

ചിന്തന്‍ ശിബിരത്തിനിടെ മോശമായി പെരുമാറി എന്ന വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിവേക് നായര്‍ എന്ന ശംഭു പാല്‍ക്കുളങ്ങരയെയാണ് കെപിസിസി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായര്‍ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.വിവേക് മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് വനിതാ പ്രവര്‍ത്തകയുടെ പരാതി.

യുവതിയുടെ തുടര്‍ പരാതിയില്‍ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പരാതി നേതൃത്വം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

Read more

ഇതിനെ പിന്നാലെ വിവേക് നായരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.