തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നും 13.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസും റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റിജോ, കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അതേസമയം പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.