'രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്'; പ്രധാന കണ്ണിയെ പിടികൂടുക ലക്ഷ്യം

രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. കേസിൽ പ്രധാന കണ്ണിയെ പിടികൂടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നിലവിൽ കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സജിത്ത് ശ്യാം, സബിത്ത് നാസർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം തൃശൂർ സ്വദേശി സബിത്ത് നാസർ കേസിലെ മുഖ്യ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ പുറത്താണ് ഇപ്പോൾ അന്വേഷണസംഘം ഹൈദരാബാദിലേക്ക് ലക്ഷ്യമിട്ടുന്നത്.

കേസിലെ ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ചായതിലാണ് ഇവിടെ ഉള്ള പ്രധാന കണ്ണിയെ തേടി അന്വേഷണം. അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇയാൾ ഇടനിലക്കാരൻ അല്ലെന്നും പൊലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.

അവയവക്കച്ചടവത്തിനായി ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും സാബിത്ത് നാസർ ആളുകളെ കടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

അതേസമയം അവയവ കടത്തിൽ ഇരയായ പാലക്കാട്‌ സ്വദേശി ഷബീറിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്താൻ ആയില്ല. ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കയിലാണെന്ന അനുമാനത്തിലാണ് അന്വേഷണസംഘം. ശാസ്ത്രക്രിയക്ക് ശേഷം ഇയാൾ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പൊലീസ് എത്തുന്നത് അറിഞ്ഞതോടെ ഇയാൾ തമിഴ്നാട്ടിലെ താമസ സ്ഥലം മാറ്റി. തിരച്ചിൽ തുടരുന്നത് ഇയാളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കും എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ.