ആലപ്പുഴ സിപിഐഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയരുമ്പോഴും എൻസിപിയെ തള്ളാതെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഘടകകക്ഷികളെ പ്രതിസന്ധി വരുമ്പോൾ തള്ളി പറയുന്നത് പാർട്ടിയുടെ മര്യാദ അല്ലെന്നും, അവരെ കൂടെ നിർത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് കെ തോമസിനെതിരെ ഒരുപാട് വിമർശനങ്ങൾ സമ്മേളനത്തിൽ ഉയർന്നിരുന്നു. കുട്ടനാട്ടിൽ വിയർപ്പൊഴുകുന്നത് പാർട്ടി ആണെന്നും, കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടത് പാർട്ടി ആയിരിക്കണമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു.
Read more
തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതിന് മുഖ്യമന്ത്രിക്ക് അഭിനന്ദനം ഉയർന്നിരുന്നു. കരാറുകാരിൽ നിന്ന് എംഎൽഎ പണം വാങ്ങുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.