ജാതിയുടെ പേരില്‍ ആ പയ്യനെ ഞാന്‍ മാറ്റി നിര്‍ത്തി എന്ന് പ്രചരിച്ചു, ഫാമിലി ഗ്രൂപ്പില്‍ വരെ ചര്‍ച്ചയായി: സാനിയ

പൊതുപരിപാടികള്‍ക്കിടെ ആളുകള്‍ തന്റെ അടുത്തേക്ക് വരുന്നത് തനിക്ക് കണ്‍ഫര്‍ട്ടബിള്‍ അല്ലെന്ന് നടി സാനിയ അയ്യപ്പന്‍. കോഴിക്കോട് സിനിമാ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയില്‍ ദുരനുഭവം സംഭവിച്ചത് തനിക്ക് ട്രോമ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് സാനിയ പറയുന്നത്. ഈ സംഭവത്തിന് ശേഷം ഫോട്ടോ എടുക്കാന്‍ വന്ന ഒരു പയ്യനില്‍ നിന്നും നടി അകലം പാലിക്കുന്ന വീഡിയോ ചര്‍ച്ചയായിരുന്നു.

ഈ വീഡിയോ തന്റെ ഫാമിലി ഗ്രൂപ്പില്‍ അടക്കം പ്രചരിക്കുകയും അത് തന്നെ എത്രത്തോളം ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാനിയ ഇപ്പോള്‍. ”ആ വീഡിയോയുടെ ഒരു ഭാഗം മാത്രമേ അവര്‍ കണ്ടിട്ടുള്ളൂ. അതിന് മുമ്പേ ആ പയ്യന്‍ എന്റെ അടുത്തേക്ക് വരുന്നുണ്ട്. കോഴിക്കോട്ടെ സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് മാസത്തിനുള്ളിലാണിത്.”

”അതില്‍ വലിയ ചര്‍ച്ച വന്നു. എനിക്ക് വിശദീകരണം നല്‍കേണ്ടി വന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ മതത്തിന്റ പേരില്‍ ഞാന്‍ മാറ്റി നിര്‍ത്തുന്നു എന്ന തരത്തില്‍ വന്നു. പൊതുവെ അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ റിയാക്ട് ചെയ്യാറില്ല. എന്നാല്‍ ഫാമിലി ഗ്രൂപ്പില്‍ ഞാന്‍ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തി എന്ന് പ്രചരിച്ചു. അപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നത്” എന്നാണ് സാനിയ പറയുന്നത്.

അതേസമയം, കോഴിക്കോട് തന്റെ സിനിമയുടെ പ്രൊമോഷനെത്തിയപ്പോള്‍ ആയിരുന്നു സാനിയക്ക് ഒരു യുവാവില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉടനെ നടി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇനി ‘എമ്പുരാന്‍’ ആണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ലൂസിഫര്‍ സിനിമയിലെ ജാന്‍വി എന്ന കഥാപാത്രമായാണ് സാനിയ എത്തിയത്. സാനിയയുടെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം കൂടിയാണിത്.