'ചേട്ടനൊക്കെ വീട്ടിൽ, സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ സഹോദരൻ അസുഖബാധിതനൊന്നുമല്ലല്ലോ': പത്മജ വേണുഗോപാൽ

എന്റെ രാഷ്ട്രീയം സുരേഷ്‌ഗോപിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി പത്മജ വേണുഗോപാൽ. എന്റെ കുടുംബവും പ്രസ്ഥാനവും വേറെ വേറെയാണ്. ചേട്ടനൊക്കെ വീട്ടിൽ മാത്രമാണ്. ചേട്ടനും, അച്ഛനും, അമ്മയുമൊക്കെ. തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിക്കും. വിചാരിക്കുന്നതിലും കൂടുതൽ വിജയസാധ്യതയാണ് സുരേഷ്‌ഗോപിക്കെന്നും പത്മജ പറഞ്ഞു. പത്മജയുടെ സഹോദരനായ കെ മുരളീധരൻ കൂടി മത്സരിക്കുന്ന തൃശ്ശൂരിൽ ആര് ജയിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പത്മജ.

Read more

അതേസമയം തന്റെ പിതാവ് ഡിഐസിയിൽ പോയ സമയത്ത് തന്നോട് ഏതിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ഞാനന്ന് കോൺഗ്രസിലായിരുന്നു ആ മര്യാദ എന്റെ പിതാവിനുണ്ടായിരുന്നു. അന്നും നമ്മുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ പറഞ്ഞ ആളാണ് തന്റെ പിതാവ്. അതുകൊണ്ട് തന്നെ ഇത് തനിക്കൊരു പുതുമയല്ലെന്നും പത്മജ പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.