ജെസ്‌ന എവിടെയന്നറിയില്ല, സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നു

കാഞ്ഞിരപ്പള്ളിയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ ജെസ്‌നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് നല്‍കും. മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസ് അങ്ങിനെ ഫലം കാണാതെ വിസ്മൃതിയിലേക്ക് മറയുകയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്‌നാ മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സി സിടിവി ദൃശ്യങ്ങളിലും ജസ്‌നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിനും അകത്തും പുറത്തും സി ബി ഐക്ക് അന്വേഷിച്ചെങ്കിലും ജസ്‌നക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സി ബി ഐക്ക് കഴിഞ്ഞില്ല. ആദ്യം വെച്ചൂച്ചിറ പൊലീസ് പൊലീസാണ് കേസ് അന്വേഷിച്ചത.് പിന്നീട് ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. അതുകൊണ്ട് പ്രയോജനമില്ലാതെ വന്നപ്പോള്‍ ക്രെംബ്രാഞ്ചിനെ ഏല്‍പിച്ചു. ഒടുവില്‍21 ഫെബ്രുവരിയില്‍ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്.

സി ബി ഐ വിപുലമായ അന്വേഷണമാണ് നടത്തിയത്.രണ്ടുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി. എന്നിട്ടും ഫലമുണ്ടായില്ല. തീവ്രവാദ സംഘടകള്‍ ജെസ്‌നെയ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന പ്രചാരണം ശക്തമായിരുന്നു. കോവിഡിന് തൊട്ടുമുമ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും വാദങ്ങളുയര്‍ന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി ജെസ്‌നയുടെ താമസ സ്ഥാലം കണ്ടെത്തിയതായി അവകാശപ്പെട്ടു. കോവിഡ് കഴിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല