എഐ കാമറ അഴിമതിയിൽ പ്രതികരണവുമായി കെ മുരളീധരൻ. വിവാദം ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെ ന്യായീകരിച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അതെ തുടർന്ന് ബാലനെ പരിഹസിച്ചാണ് മുരളീധരൻ രംഗത്തെത്തിയത്. സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്റെ വാദം.ബാലന്റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എകെ ബാലന്റെ ന്യായീകരണം. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോൾ പറയും. പ്രതികരിക്കാതെ ഇരുന്നാൽ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോൾ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെയെന്നും ബാലന് പറഞ്ഞു.
Read more
എന്നാൽ ബാലന്റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നായിരുന്നു മുരളീധരന്റെ മറുപടി. കേസിൽ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും. ജുഡീഷ്യൽ അന്വേഷണത്തിനായി കോടതിയെ സമീപിക്കും.കെൽട്രോൺ വെള്ളാനയാണ് അത് അടച്ചുപൂട്ടണമെന്നും മുരളീധരന് പറഞ്ഞു.