നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്ന കോൺഗ്രസ് മുസ്ലീം ലീഗ് പ്രവർത്തകരെ ഉന്നം വച്ച് കെ മുരളീധരൻ എംപി. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയിൽ.
ഒരു പ്രാദേശിക നേതാവ് പിണറായിയുടെ ചായ കുടിച്ചതുകൊണ്ട് തകരുന്നതല്ല കോൺഗ്രസ് പാർട്ടി. ഇതുകൊണ്ടൊന്നും യാതൊരു ചലനവും ഉണ്ടാവില്ല’’–മുരളീധരൻ പറഞ്ഞു.
ചില പ്രാദേശിക നേതാക്കൾ ഷൈൻ ചെയ്യാനായി അത്തരം പരിപാടികൾക്ക് പോകുന്നുണ്ട്.അങ്ങനെ ആളുകൾ പോയാൽ പാർട്ടി നശിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. പിണറായിയുടെ ചായ കുടിക്കുന്നവരെ കോൺഗ്രസിന് വേണ്ടെന്നും എംപി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയ്ക്ക് അധികാരം മത്തുപിടിപ്പിച്ചു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്ക് വേണ്ടി ഗുണ്ടാപണി എടുക്കുന്നുവെന്നും എംപി വിമർശിച്ചു. മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധത്തിനിടെ കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്ത് ഡിസിപി ഞെരിച്ച സംഭവത്തിലാണ് പ്രതികരണം.
Read more
അതേ സമയം കേഴിക്കോടിന് പിറകെ ഇന്ന് മലപ്പുറത്തും നവ കേരള സദസ്സിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുത്തു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത് . നാടിന്‍റെ പൊതു വികാരത്തോടൊപ്പം ചേരുന്നത് കൊണ്ടാണ് യൂ ഡി എഫ് നേതാക്കൾ നവകേരള സദസ്സിനെത്തുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.