"പിണറായി വിജയൻ സഹകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നു"; കെ സുരേന്ദ്രൻ

സഹകരണ ബാങ്കുകളിലെ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് വിപിഎമ്മിനെയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ മേഖലയെ പൂർണമായി തകർക്കുന്ന തലതിരിഞ്ഞ നിലപാടാണ് സിപിഐഎമ്മിനെന്ന് പറഞ്ഞ സുരേന്ദ്രൻ, സഹകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ് പിണറായി വിജയനെന്നും ആരോപിച്ചു.

കോൺ​ഗ്രസും ,യുഡിഎഫും ഇതിന് കൂട്ടുനിൽക്കുകയാണ്, എലിയെ പേടിച്ച് ഇല്ലം ചുടുകയെന്ന പറയുന്നപോലെയാണ്. ഇപ്പോൾ ഇല്ലം ഇല്ലാതാകുമെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.പാർട്ടി പറഞ്ഞാൽ കേരള ബാങ്കിലെ പണം നൽകാൻ ഗോപി കോട്ടമുറിക്കലിന്റെ കുടുംബം സ്വത്തല്ല കേരള ബാങ്കിലെ പണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് തൃശൂരിൽ കളമൊരുക്കാനെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്തവാനയ്ക്ക് മറുപടിയും കെ സുരേന്ദ്രൻ നൽകി. സുരേഷ് ഗോപി ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

Read more

അതേ സമയം കരുവന്നൂരിൽ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന് നടക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.