2025 ലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ഐപിഎൽ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്ക് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. ബാറ്റിംഗ് സൗഹൃദ ട്രാക്കിൽ നടന്ന പോരിൽ ഗുജറാത്തിനെ 11 റൺസിന് പരാജയപ്പെടുത്തി പിബികെഎസ് ആദ്യ മത്സരത്തിലെ ജയിച്ചു കയറി. 42 പന്തിൽ നിന്ന് 10 സിക്സറുകളും 5 ബൗണ്ടറികളും സഹിതം അയ്യർ പുറത്താകാതെ 97 റൺസ് നേടി. അനായാസം സെഞ്ച്വറി നേടാമായിരുന്ന അവസരം ഉണ്ടായിരുന്നപ്പോഴും ടീമിന് പ്രാധാന്യം നൽകി അവസാന ഓവർ കളിക്കാൻ ശശാങ്ക് സിങിന് അവസരം നൽകുക ആയിരുന്നു.
ശശാങ്ക് ആകട്ടെ കിട്ടിയ അവസരം ഉപയോഗിച്ച് അവസാന ഓവറിൽ അഞ്ച് ഫോറുകൾ അടിച്ചു മുഹമ്മദ് സിറാജിനെ കൊന്ന് കൊലവിളിച്ചു. പഞ്ചാബിന്റെ സ്കോർ 243/5 എന്ന നിലയിൽ അവസാനിച്ചപ്പോൾ ലഖ്‌നൗ 232/5 വരെ എത്തി. അതിനാൽ തന്നെ അയ്യറുടെ നിസ്വാർത്ഥമായ സമീപനമാണ് പഞ്ചാബിന്റെ ജയം എളുപ്പമാക്കിയതെന്ന് പറയാം.
ഇപ്പോഴിതാ നവജ്യോത് സിംഗ് സിദ്ധു അദ്ദേഹത്തെ ഇന്ത്യൻ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയുമായി താരതമ്യം ചെയ്തു വന്നിരിക്കുകയാണ്. “ശ്രേയസ് അയ്യർ എം.എസ്. ധോണിയെപ്പോലെയാണ്. ടീം ജയിക്കുമ്പോൾ, ധോണി കളിക്കാർക്ക് ട്രോഫി നൽകുന്നു. അദ്ദേഹം ക്രെഡിറ്റ് എടുക്കുന്നില്ല. പരമാവധി വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവരുന്നു, അപ്പോഴും കുറച്ച് ക്രെഡിറ്റ് മാത്രമേ അയാൾ എടുക്കൂ. ഇതാണ് അയ്യർ ചെയ്യുന്നത്. തന്റെ സഹതാരങ്ങൾക്ക് അദ്ദേഹം പ്രചോദനം നൽകി കൊണ്ടിരിക്കുന്നു.”
“അവസാന ഓവറിൽ ബൗണ്ടറികൾ നേടി ശശാങ്ക് സിങ്ങിനെ അയാൾ റൺ നേടാൻ അദ്ദേഹം അനുവദിച്ചു. 97 റൺസെടുത്തിട്ടും അയ്യർ സ്ട്രൈക്ക് എടുത്തില്ല. ഒരു സെഞ്ച്വറി പൂർത്തിയാക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നു, പക്ഷേ അദ്ദേഹം ടീമിനെ വ്യക്തിഗത നാഴികക്കല്ലിനു മുകളിൽ നിർത്തി,” അദ്ദേഹം പറഞ്ഞു.