കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം മുടങ്ങില്ല; എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് കെബി ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍. കഴിഞ്ഞ മാസത്തെ ശമ്പളം ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വിതരണം ചെയ്യുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. ജീവനകാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏല്‍പ്പിച്ച ചുമതലയെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് ശമ്പളം നല്‍കുക. ധനമന്ത്രി വളരെ അധികം സഹായിച്ചെന്നും മന്ത്രി അറിയിച്ചു. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കി മാസം തോറും 50 കോടി സര്‍ക്കാര്‍ തുടര്‍ന്നു നല്‍കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

Read more

100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുക്കും. സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. പദ്ധതി മാനേജ്‌മെന്റ് നിയന്ത്രങ്ങളോടെയാണ്. പെന്‍ഷനും കൃത്യമായി കൊടുക്കും. വരുമാനത്തിന്റെ 5% പെന്‍ഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടന്‍ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.