ഓണക്കാലം കുടിച്ചാഘോഷിച്ച് മലയാളികൾ; വിറ്റ് തീർന്നത് 665 കോടിയുടെ മദ്യം

ആഘോഷങ്ങളിൽ മദ്യം വിളമ്പി റെക്കോർഡ് ഇടുന്ന പതിവ് ഇത്തവണയും തുടർന്ന് മലയാളികൾ. പൊന്നോണക്കാലത്തും മദ്യ സേവയിൽ മലയാളി മുന്നിൽ തന്നെ. കഴിഞ്ഞ 8 ദിവസത്തിനിടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 665 കോടി രൂപയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ നേടിയത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റ് പോയത്‌.

Read more

ഇടുക്കി ചിന്നക്കനാലിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കുറച്ച് വില്‍പന നടന്നത്. 6.31 ലക്ഷത്തിന്‍റെ വില്‍പന മാത്രമാണ് ഇവിടെ നടന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തിൽ മാത്രം വിറ്റത് 116 കോടിയുടെ മദ്യമാണ്.