ഇടുക്കിയില്‍ നിന്ന് ലഹരി കൊച്ചിയില്‍ എത്തിച്ച് വിതരണം; പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ പൊലീസ് പിടിയില്‍

ടുക്കിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കൊച്ചിയിലെത്തി വിതരണം ചെയ്യുന്ന മൂന്നഅംഗ സംഘം പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 122 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തിരിക്കുന്നത്.

Read more

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ ലിബര്‍ട്ടി ലൈനിന് സമീപത്തെ വീട്ടില്‍ നിന്ന് പോലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്ന് പരിശോധനയിലാണ് മൂവരെയും പിടികൂടിയത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നഗരത്തില്‍ കൂടുതല്‍ റെയിഡുകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.