സ്ത്രീകള്‍ക്ക് ഇന്ന് സൗജന്യ യാത്ര, പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ

വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് പ്രത്യേക വാഗ്ദാനവുമായി കൊച്ചി മെട്രോ. മെട്രോയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ്. പരിധിയില്ലാതെ അത് മെട്രോ സ്റ്റേഷനിലേക്കും മറ്റൊരു മെട്രോ സ്‌റ്റേഷനിലേക്ക് വനിതകള്‍ക്ക് സൗജന്യ യാത്ര ചെയ്യാം. എല്ലാ പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഈ ഫ്രീ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്താം എന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

അതേസമയം വനിത ദിനത്തോട് അനുബന്ധിച്ച് വിവിധ സ്‌റ്റേഷനുകളില്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കാലത്ത് 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും നടക്കും. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ നേതൃത്വത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില എന്നീ മെട്രോ സ്റ്റേഷനുകളിലും നടക്കും.

Read more

ഉച്ചയ്ക്ക് 2.30ന് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍ പത്തടിപ്പാലം മെട്രോ സ്‌റ്റേഷനില്‍ നിന്ന് സ്‌റ്റേഡിയം സ്‌റ്റേഷന്‍ വരെ നടത്തും. കലൂര്‍ സ്‌റ്റേഷനില്‍ വൈകിട്ട് 4.30ന് ഫാഷന്‍ ഷോയും, ഫ്ളാഷ് മോബും സംഘടിപ്പിക്കും. ഇതിന് പുറമേ വിവിധ സ്റ്റേഷനുകളില്‍ കലാപരിപാടികളും നടക്കുന്നുണ്ട്.