യാത്രക്ക് സജ്ജമായി വാട്ടർ മെട്രോ ; ആദ്യസർവീസിന് തുടക്കമായി

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് തുടക്കമായി.  ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾ​ഗാട്ടി വരെയാണ് ആദ്യ യാത്ര. അടുത്ത സർവീസിന് മന്ത്രി പി രാജീവ് അടക്കമുള്ളമുള്ളവർ വാട്ടർ മെട്രോയിൽ കയറും.

Read more

ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന് വാട്ടർ മെട്രോ പൂർണമായി ശീതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴു വർഷമായി കൊച്ചിയിലെ യാത്രക്കാരുടെ കാത്തിരിപ്പാണ് വാട്ടർ മെട്രോയിലൂടെ സഫലമാകുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയാണിത്.