കേരളത്തില്‍ നിലനില്‍ക്കുന്നത് ജംഗിള്‍ രാജ്; ഡോക്ടറുടെ മരണത്തിന് ഉത്തരവാദി ആഭ്യന്തവകുപ്പ്; വിമര്‍ശനവുമായി ബി.ജെ.പി

മതിയായ അനുഭവപരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടര്‍മാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഡോക്ടര്‍മാര്‍ ഏതവസരത്തിലും ആക്രമിക്കപ്പെടും അതിനെ നേരിടാന്‍ മുന്‍ പരിചയം വേണം എന്ന വാദത്തിലൂടെ കേരളത്തില്‍ നിലനില്‍ക്കുന്നത് ജംഗിള്‍ രാജാണ് എന്ന് മന്ത്രി തന്നെ സമര്‍ത്ഥിക്കുകയാണ്.

ഡോ: വന്ദനയുടെ മരണത്തിനു പൂര്‍ണ ഉത്തരവാദി ആഭ്യന്തവകുപ്പാണ്. അക്രമകാരികളായ പ്രതികളെ പുറത്തിറക്കുന്നത് കൈവിലങ്ങ് ധരിപ്പിച്ചു വേണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഇവിടെ കാറ്റില്‍ പറത്തിയിരിക്കുകയാണ്.

Read more

പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതി കൊലപാതകം നടത്തുന്നത് കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനുള്ള ത്രാണി ഇല്ല എന്ന് സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതി ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ പൊലീസ് ആത്മ രക്ഷാര്‍ത്ഥം ഓടി മുറിയില്‍ കയറി കതകടച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഭരണത്തിന്റെ ദയനീയത യാണ് തുറന്നു കാട്ടുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പൂര്‍ണമായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.