പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എകരൂല്‍ നീരിറ്റി പറമ്പില്‍ ദേവദാസനാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന് അക്ഷയ് ദേവ് ആണ് അറസ്റ്റിലായത്. അക്ഷയുടെ മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു ദേവദാസ് അവശനിലയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അക്ഷയ് ആയിരുന്നു പരിക്കേറ്റ നിലയിലുള്ള ദേവദാസിനെ ബാലുശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ ദേവദാസ് മരണപ്പെട്ടു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പതിവായി ഇരുവരും മദ്യപിച്ച് വീട്ടില്‍ ബഹളം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ 3ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അക്ഷയ് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശനിലയിലായ പിതാവിനെ അക്ഷയ് തന്നെ ആശുപത്രിയിലെത്തിച്ചു.
Read more
മര്‍ദ്ദനത്തില്‍ ദേവദാസിന്റെ വാരിയെല്ലും ഇടുപ്പെല്ലും തകര്‍ന്നിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ്ജ് വാങ്ങി ദേവദാസിനെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.പിന്നാലെ ദേവദാസ് അവശനിലയിലായതിനെ തുടര്‍ന്നാണ് ബാലുശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചത്.