കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

കോഴിക്കോട് ജില്ലയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോഴിക്കോട് തൊണ്ടയാടാണ് സംഭവം. പൊറ്റമ്മലിലെ മദര്‍ ഒപ്റ്റിക്കല്‍സില്‍ ജോലി ചെയ്യുന്ന മൃദുലയ്ക്ക് (22) നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ പത്ത് മണിക്കാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃദുലയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണം ഇരിക്കൂര്‍ സ്വദേശിയായ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.