കെപിസിസി ഭാഗിക പുനഃസംഘടന ഗുണകരമല്ല; നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്

കെപിസിസി പുനഃസംഘടനയില്‍ അനശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. കെപിസിസി പുനഃസംഘടന അനിവാര്യമാണെന്നും ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്നുമാണ് ഹൈക്കമാന്‍ഡിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടിയന്തരമായി ഇടപെടണമെന്നും അറിയിച്ചു. ഇനിയും പുനഃസംഘടന വൈകിയാല്‍ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ നേതാക്കള്‍ക്കിടയിലെ അഭിപ്രായ അനൈക്യം പരിഹരിക്കാനുള്ള ശ്രമവും ഹൈക്കമാന്‍ഡ് ഊര്‍ജ്ജിതമാക്കും.

Read more

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സുധാകരനെ മാറ്റുമ്പോള്‍ വി ഡി സതീശനെയും മാറ്റണമെന്ന നിലപാടിലാണ് ഇക്കൂട്ടര്‍.