നഷ്ടകണക്കുകള്‍ മാത്രം പറഞ്ഞിരുന്ന കേരള ആര്‍.ടി.സി പതിയെ കരകയറുന്നു. തിരുവനന്തപുരം നഗരത്തില്‍ നടത്തിയ പരീക്ഷണ ഓട്ടമാണ് കെഎസ്ആര്‍ടിസിയെ തുണച്ചിരിക്കുന്നത്. വളരെ അധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ലാഭത്തിലായത് കെ.എസ്.ആര്‍.ടി.സിയ്ക്കും അഭിമാനമായി.
തലസ്ഥാന നഗരിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബര്‍ 29 നാണ് 64 സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചത്. ജന്റം ഡീസല്‍ ബസുകള്‍ ഉപയോഗിച്ചായിരുന്നു ആദ്യ സര്‍വീസുകള്‍. പത്തു രൂപ കൊടുത്താല്‍ സിറ്റിയില്‍ എവിടെ നിന്ന് കയറി എവിടെ വേണമെങ്കിലും ഇറങ്ങാവുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരുന്നത്.
പദ്ധതി തുടങ്ങിയപ്പോള്‍ ആയിരത്തോളം യാത്രക്കാര്‍ മാത്രമാണു പ്രതിദിനം കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത്. വന്‍ നഷ്ടത്തില്‍ ഓടിയിരുന്ന സര്‍വീസുകള്‍ പിന്‍വലിക്കണമെന്ന് വലിയ സമ്മര്‍ദം കോര്‍പറേഷന് മേല്‍ ഉണ്ടായി. എന്നാല്‍, ദീര്‍ഘകാലഅടിസ്ഥാനത്തില്‍ സര്‍വീസകള്‍ ലാഭത്തിലാകുമെന്നാണ് കെഎസ്ആര്‍ടിസി പറഞ്ഞിരുന്നത്. ആ കണക്കുകൂട്ടലുകള്‍ ഒന്നും തെറ്റിയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ലാഭക്കണക്കുകള്‍.
സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ ദിവസേന 34,000ത്തിലധികം യാത്രക്കാരാണ് ഇപ്പോള്‍ യാത്രചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം യാത്രക്കാരുടെ എണ്ണം ദിവസേന 50,000 ആക്കാനാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. 2022 ഓഗസ്റ്റ് ഒന്നു മുതലാണ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തില്‍ 25 പുതിയ ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി നിരത്തിലിറക്കിയത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഇലക്ട്രിക് ബസുകളില്‍ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ ഒരു കിലോമീറ്ററിന് 23 രൂപ മാത്രമാണ് ചെലവ്. ശരാശരി വരുമാനം കിലോമീറ്ററിന് 35 രൂപയാണ് ബസ് ഓടിയെടുക്കുന്നത്. ഓഗസ്റ്റില്‍ 28 ലക്ഷം രൂപയും, സെപ്റ്റംബറില്‍ 32 ലക്ഷം രൂപയും ഡീസല്‍ ചെലവ് ഇനത്തില്‍ ലാഭിക്കാനായി. നിലവില്‍ ഡീസല്‍ ബസുകളുടെ ചെലവ് കിലോമീറ്ററിന് 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രവും. ഇലട്രിക്കിലേക്ക് മാറിയതാണ് കെ.എസ്ആര്‍ടിസിയെ രക്ഷിച്ചെടുക്കുന്നത്.
കൂടാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്നതിനാല്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നു. പുതിയ ഇലക്ട്രിക് ബസുകള്‍ക്ക് രണ്ടു വര്‍ഷത്തെ വാറന്റി ഉള്ളതിനാല്‍ ഡീസല്‍ ബസുകളെപ്പോലെ ഓയില്‍ മാറ്റുകയോ, മറ്റ് ചെലവുകളോ ഇല്ലാത്തതുകൊണ്ടും മെയിന്റനന്‍സ് ഇനത്തില്‍ ഒരു മാസം 25 ബസുകള്‍ക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവും കെഎസ്ആര്‍സിയ്ക്ക് ലഭിക്കുന്നുണ്ട്.
ഈ ചെലവുകള്‍ കൂടി കണക്കാക്കുമ്പോള്‍ പ്രവര്‍ത്തനലാഭം ഏകദേശം 40 ലക്ഷം രൂപയില്‍ അധികമാണ് കെഎസ്ആര്‍ടിക്ക് ലഭിക്കുന്നതെന്നും കാണാനാകും.
ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ സര്‍വ്വീസ് നടത്തിയ കണക്ക് പ്രകാരമാണ് 25 ഇലക്ട്രിക് ബസില്‍ നിന്നും ഒരു മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്.
ഇലക്ട്രിക് ബസുകളിലൂടെ ഡീസല്‍ ഇനത്തില്‍ ചെലവാക്കുന്ന 45 ലക്ഷം രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലാഭിക്കാനാകും. 24 മണിക്കൂര്‍ എയര്‍ റെയില്‍ സിറ്റി സര്‍ക്കിള്‍ ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. 38 ഇലക്ട്രിക് ബസുകളാണ് സിറ്റിയില്‍ സര്‍വീസ് നടത്തുന്നത്. 27 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന താരതമ്യേന ചെറിയ ബസുകള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കില്ലെന്നതാണ് പ്രത്യേകത. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സിസിടിവി കാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് കെഎസ്ആര്‍ടിസി നഗരത്തില്‍ ഓടിക്കുന്നത്.
കിഫ്ബി ലോണ്‍ മുഖാന്തിരം ഒരു ബസിന് 92.43 ലക്ഷം രൂപ ചിലവഴിച്ചാണ് വാങ്ങിയത്. നാല് ശതമാനം പലിശ നിരക്കിലാണ് കിഫ്ബിയുടെ വായ്പ. വായ്പ തിരിച്ചടവില്‍ 2 വര്‍ഷത്തെ മൊറട്ടോറിയം ഉള്ളതിനാല്‍ പ്രവര്‍ത്തന ചിലവില്‍ ഗണ്യമായ കുറവും ലഭിക്കുന്നു.
വില കൂടുതലാണെങ്കിലും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രവര്‍ത്തന ചെലവില്‍ ഉണ്ടാകുന്ന വന്‍ കുറവ് കാരണം ഡീസലിന്റെ ഉപഭോഗം വളരെയേറെ കുറയ്ക്കാനുമാകുന്നു. ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും, ഒരു ദിവസത്തേക്ക് മുഴുവന്‍ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റും നല്‍കിയുള്ള വരുമാനത്തില്‍ നിന്നുമാണ് ലാഭത്തില്‍ എത്തിയതെന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ പുതിയതായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡും ഇതില്‍ ഉപയോഗിക്കുന്നു. ചുരുങ്ങിയ ചാര്‍ജ് മാത്രമേ സിറ്റി സര്‍ക്കുലറില്‍ നിന്നും ഈടാക്കുന്നുള്ളൂ എന്നതും ഈ സര്‍വ്വീസിന്റെ പ്രത്യേകതയാണ്.
ഇലക്ട്രിക് ബസുകള്‍ ചെറിയ ബസുകള്‍ ആണെങ്കില്‍ പോലും 12 മീറ്റര്‍ നീളമുള്ള ഡീസല്‍ ബസുകളുമായി താര്യതമ്യം ചെയ്യുമ്പോള്‍ ഒരു ബസ് ഒരു കിലോ മീറ്റര്‍ ഓടുമ്പോള്‍ ലഭിക്കുന്ന വരുമാനം ഡീസല്‍ ബസിനേക്കാല്‍ കൂടുതലുമാണ്. തിരുവനന്തപുരത്തെ യാത്രക്കാര്‍ ഇലക്ട്രിക് ബസുകള്‍ ഏറ്റെടുത്തതിന്റെ വിജയം കൂടിയുമാണ് ഇതിനെ കാണിക്കുന്നത്. ഇതിനോടകം 10 പുതിയ ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. 5 എണ്ണം കൂടി അടുത്ത ആഴ്ച എത്തുമെന്നാണ് പ്രതീക്ഷ. നവംബര്‍ മാസത്തില്‍ ഇവ സര്‍വ്വീസ് നടത്തുമ്പോള്‍ ഡീസല്‍ ഇനത്തില്‍ കൂടുതല്‍ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷ. 50 ഇലക്ട്രിക് ബസുകള്‍ നിലത്തില്‍ ഇറങ്ങുമ്പോള്‍ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളില്‍ ഡീസല്‍ ചിലവില്‍ ലാഭം ഉണ്ടാകുമെന്നെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക് കൂട്ടല്‍.
തലസ്ഥാന നഗരിയിലെ ഏഴ് റൂട്ടുകളിലാണ് സിറ്റി സര്‍ക്കുലര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ബ്ലൂ സര്‍ക്കുലര്‍
Clockwise
കിഴക്കേക്കോട്ട – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – ആയുര്‍വേദ കോളേജ് – ഉപ്പിടാമൂട് പാലം – വഞ്ചിയൂര്‍ കോടതി – പാറ്റൂര്‍ – ജനറല്‍ ആശുപത്രി – കേരളാ യൂണിവേഴ്‌സിറ്റി – പാളയം – നിയമസഭാ – പി എം ജി – എല്‍ എം എസ് – മ്യൂസിയം – കനകക്കുന്ന് – വെള്ളയമ്പലം – ശാസ്തമംഗലം – ശ്രീ രാമകൃഷ്ണ ആശുപത്രി – മരുതന്‍കുഴി – കൊച്ചാര്‍ റോഡ് – എടപ്പഴിഞ്ഞി – ജഗതി – വഴുതക്കാട് – ബേക്കറി ജംഗ്ഷന്‍ – ജേക്കബ്‌സ് ജംഗ്ഷന്‍ – കന്റോണ്‍മെന്റ് ഗേറ്റ് – സ്റ്റാച്യു – ആയുര്‍വേദ കോളേജ് – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – കിഴക്കേക്കോട്ട.
Anticlockwise
കിഴക്കേക്കോട്ട – ഓവര്‍ബ്രിഡ്ജ് – ആയുര്‍വേദ കോളേജ് – സ്റ്റാച്യു – കന്റോണ്‍മെന്റ് ഗേറ്റ് – ജേക്കബ്‌സ് ജംഗ്ഷന്‍ – ബേക്കറി ജംഗ്ഷന്‍ – വഴുതക്കാട് – ജഗതി – എടപ്പഴിഞ്ഞി – കൊച്ചാര്‍ റോഡ് – മരുതന്‍കുഴി – ശ്രീ രാമകൃഷ്ണ ആശുപത്രി – ശാസ്തമംഗലം – വെള്ളയമ്പലം – മ്യൂസിയം – എല്‍ എം എസ് – പാളയം – വി ജെ ടി – കേരളാ യൂണിവേഴ്‌സിറ്റി – ജനറല്‍ ആശുപത്രി – പാറ്റൂര്‍ – വഞ്ചിയൂര്‍ കോടതി – ഉപ്പിടാമൂട് പാലം – ചെട്ടികുളങ്ങര – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – കിഴക്കേക്കോട്ട .
ഗ്രീന്‍ സര്‍ക്കുലര്‍
Clockwise
കിഴക്കേകോട്ട – ട്രാന്‍സ്പോര്‍ട് ഭവന്‍ – വാഴപ്പള്ളി – ഫോര്‍ട്ട് ആശുപത്രി – ഉപ്പിടാമൂട് പാലം – പേട്ട പള്ളിമുക്ക് – കണ്ണമ്മൂല – കുമാരപുരം – മെഡിക്കല്‍ കോളേജ് – മുറിഞ്ഞപാലം – പൊട്ടക്കുഴി – തേക്കുംമൂട് – ആനടിയില്‍ ഹോസ്പിറ്റല്‍ – ലോ കോളേജ് ജംഗ്ഷന്‍ – വികാസ് ഭവന്‍ ഡിപ്പോ – പി. എം. ജി. – എല്‍ എം എസ് – പാളയം – സ്റ്റാച്യു – ആയുര്‍വേദ കോളേജ് – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – കിഴക്കേകോട്ട.
Anticlockwise
കിഴക്കേകോട്ട – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് -ആയുര്‍വേദ കോളേജ് – സ്റ്റാച്യു – പാളയം – എല്‍ എം എസ് -പിഎംജി – വികാസ്ഭവന്‍ ഡിപ്പോ – ലോ കോളേജ് ജംഗ്ഷന്‍ – വരമ്പശ്ശേരി – മിറാന്‍ഡ ജംഗ്ഷന്‍ – വടയക്കാട് – മുളവന ജംഗ്ഷന്‍ – ഗൗരീശ ഹോസ്പിറ്റല്‍ – പൊട്ടക്കുഴി – മുറിഞ്ഞപാലം – മെഡിക്കല്‍ കോളേജ് – കുമാരപുരം – കണ്ണമ്മൂല – പേട്ട പള്ളിമുക്ക് – ഉപ്പിടാംമൂട് പാലം – ഫോര്‍ട്ട് ആശുപത്രി – വാഴപ്പള്ളി – ട്രാന്‍സ്പോര്‍ട് ഭവന്‍ – കിഴക്കേകോട്ട.
യെല്ലോ സര്‍ക്കുലര്‍
Clockwise
പേരൂര്‍ക്കട ഡിപ്പോ – പേരൂര്‍ക്കട – അമ്പലംമുക്ക് – കവടിയാര്‍ – ടി ടി സി – ദേവസ്വം ബോര്‍ഡ് – നന്തന്‌കോട് – മ്യൂസിയം – എല്‍ എം എസ് – പാളയം – വി ജെ റ്റി – കേരള യൂണിവേഴ്സിറ്റി – ഫ്‌ലൈ ഓവര്‍ – നിയമസഭ – പിഎംജി – പ്ലാമൂട് – പട്ടം – പൊട്ടക്കുഴി – മെഡിക്കല്‍ കോളേജ് – ഉള്ളൂര്‍ – കേശവദാസപുരം – പരുത്തിപ്പാറ – മുട്ടട – വയലിക്കട – സാന്ത്വന ജംഗ്ഷന്‍ – അമ്പലംമുക്ക് – പേരൂര്‍ക്കട – പേരൂര്‍ക്കട ഡിപ്പോ
AntiClockwise
പേരൂര്‍ക്കട ഡിപ്പോ – പേരൂര്‍ക്കട – അമ്പലംമുക്ക് – സാന്ത്വന ജംഗ്ഷന്‍ – വയലിക്കട – മുട്ടട – പരുത്തിപ്പാറ – കേശവദാസപുരം – ഉള്ളൂര്‍ – മെഡിക്കല്‍ കോളേജ് – പൊട്ടക്കുഴി – പട്ടം – പ്ലാമൂട് – എല്‍ എം എസ് – പാളയം – വി ജെ ടി – കേരള യൂണിവേഴ്സിറ്റി – ഫ്‌ലൈ ഓവര്‍ – നിയമസഭ – എല്‍ എം എസ് – മ്യൂസിയം – നന്തന്‍കോട് – ദേവസ്വം ബോര്‍ഡ് – ടി ടി സി – കവടിയാര്‍ – അമ്പലംമുക്ക് – പേരൂര്‍ക്കട – പേരൂര്‍ക്കട ഡിപ്പോ.
റെഡ് സര്‍ക്കുലര്‍
Clockwise
കിഴക്കേകോട്ട – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – ആയുര്‍വേദ കോളേജ് – സ്റ്റാച്യു – സ്പെന്‍സര്‍ – വി ജെ ടി – കേരളാ യൂണിവേഴ്‌സിറ്റി – പാളയം – നിയമസഭ – പി എം ജി – വികാസ് ഭവന്‍ ഡിപ്പോ – പി എം ജി – എല്‍ എം എസ് – മ്യൂസിയം – കനകക്കുന്ന് – മാനവീയം റോഡ് – പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് – വഴുതക്കാട് – പോലീസ് ട്രെയിനിങ് കോളേജ് – മേട്ടുക്കട – തൈക്കാട് ഹോസ്പിറ്റല്‍ – ഫ്‌ലൈ ഓവര്‍ – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – കിഴക്കേകോട്ട.
Anticlockwise
കിഴക്കേകോട്ട – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഫ്‌ലൈ ഓവര്‍ – തൈക്കാട് ഹോസ്പിറ്റല്‍ – മേട്ടുക്കട – ഗവ. ആര്‍ട്‌സ് കോളേജ് – വഴുതക്കാട് – പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് – മാനവീയം റോഡ് – കനകക്കുന്ന് – മ്യൂസിയം – എല്‍ എം എസ് – പി എം ജി – വികാസ് ഭവന്‍ ഡിപ്പോ – പി എം ജി – നിയമസഭ – പാളയം – വി ജെ ടി – കേരളാ യൂണിവേഴ്‌സിറ്റി – സാഫല്യം – സ്പെന്‍സര്‍ – സ്റ്റാച്യു – ആയുര്‍വേദ കോളേജ് – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – കിഴക്കേകോട്ട.
മജന്ത സര്‍ക്കുലര്‍
Clockwise
പേരൂര്‍ക്കട ഡിപ്പോ – പേരൂര്‍ക്കട – അമ്പലംമുക്ക് – കവടിയാര്‍ – ടി ടി സി – വെള്ളയമ്പലം – മ്യൂസിയം – എല്‍ എം എസ് – പാളയം – സ്റ്റാച്യു – തമ്പാനൂര്‍ – അരിസ്‌റേറാ – മോഡല്‍ സ്‌കൂള്‍ – ബേക്കറി (അണ്ടര്‍ പാസ്സ് ) – ആര്‍ ബി ഐ – പാളയം(സ്റ്റേഡിയം) – നിയമസഭ – പിഎംജി – പ്ലാമൂട് – പട്ടം – കേശവദാസപുരം – പട്ടം – കുറവന്‍കോണം – കവടിയാര്‍ – അമ്പലംമുക്ക് – പേരൂര്‍ക്കട – പേരൂര്‍ക്കട ഡിപ്പോ
Anticlockwise
പേരൂര്‍ക്കട ഡിപ്പോ – പേരൂര്‍ക്കട – അമ്പലംമുക്ക് – കവടിയാര്‍ – കുറവന്‍കോണം – പട്ടം – പ്ലാമൂട് – പിഎംജി – എല്‍ എം എസ് – ബേക്കറി – മോഡല്‍ സ്‌കൂള്‍ – അരിസ്റ്റോ – തമ്പാനൂര്‍ – സ്റ്റാച്യു – പാളയം – നിയമസഭ – എല്‍ എം എസ് – മ്യൂസിയം – വെള്ളയമ്പലം – ടി ടി സി – കവടിയാര്‍ – അമ്പലംമുക്ക് – പേരൂര്‍ക്കട ഡിപ്പോ
ബ്രൗണ്‍ സര്‍ക്കുലര്‍
Clockwise
കിഴക്കേകോട്ട – ഓവര്‍ബ്രിഡ്ജ് – തമ്പാനൂര്‍ – ഫ്‌ലൈ ഓവര്‍ – ചെന്തിട്ട – കണ്ണേറ്റുമുക്ക് – ജഗതി – ഇടപ്പഴഞ്ഞി – ശാസ്തമംഗലം – ശ്രീരാമകൃഷ്ണ ഹോസ്പിറ്റല്‍ – മരുതംകുഴി – ഫോറെസ്റ്റ് ഓഫീസ് (പി ടി പി നഗര്‍) – പി ടി പി നഗര്‍ – വേട്ടമുക്ക് – ഇലിപ്പോട് – വലിയവിള – തിരുമല – വിജയമോഹിനി മില്‍ – പൂജപ്പുര – കുഞ്ചാലുംമൂട് – കരമന – കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡ് – കിഴക്കേകോട്ട.
Anticlockwise
കിഴക്കേകോട്ട – അട്ടകുളങ്ങര റോഡ് – കിള്ളിപ്പാലം -കരമന – കുഞ്ചാലുംമൂട് – പൂജപ്പുര – വിജയമോഹിനി മില്‍ – തിരുമല – വലിയവിള – ഇലിപ്പോട് – വേട്ടമുക്ക് – പി ടി പി നഗര്‍ – ഫോറെസ്റ്റ് ഓഫീസ് (പി ടി പി നഗര്‍) – മരുതംകുഴി – ശ്രീരാമകൃഷ്ണ ഹോസ്പിറ്റല്‍ – ശാസ്തമംഗലം – ഇടപ്പഴഞ്ഞി – ജഗതി – കണ്ണേറ്റുമുക്ക് – ചെന്തിട്ട – ഫ്‌ലൈ ഓവര്‍ – തമ്പാനൂര്‍ – ഓവര്‍ബ്രിഡ്ജ് – കിഴക്കേകോട്ട.
വൈലറ്റ് സര്‍ക്കുലര്‍
Clockwise
പേരൂര്‍ക്കട ഡിപ്പോ – ഊളമ്പാറ – എച്ച് എല്‍ എല്‍ – പൈപ്പിന്‍മൂട് – ഇടപ്പഴിഞ്ഞി – കോട്ടണ്‍ ഹില്‍ സ്‌കൂള്‍ ,വഴുതക്കാട് – മേട്ടുക്കട – തൈക്കാട് – തമ്പാനൂര്‍ – ആയുര്‍വേദ കോളേജ് – സ്റ്റാച്യു- പാളയം – നിയമസഭാ – എല്‍ എം എസ് – മ്യൂസിയം – വെള്ളയമ്പലം – ടി ടി സി – കവടിയാര്‍ – അമ്പലമുക്ക് – പേരൂര്‍ക്കട – പേരൂര്‍ക്കട ഡിപ്പോ
Read more
Anticlockwise
പേരൂര്‍ക്കട ഡിപ്പോ – പേരൂര്‍ക്കട – അമ്പലമുക്ക് – കവടിയാര്‍ – ടി ടി സി – വെള്ളയമ്പലം – കനകക്കുന്ന് – മ്യൂസിയം – എല്‍ എം എസ് – പാളയം – സ്റ്റാച്യു – ആയുര്‍വേദ കോളേജ് – തമ്പാനൂര്‍ – തൈക്കാട് ആശുപത്രി – മേട്ടുക്കട – ഗവ .ആര്‍ട്‌സ് കോളേജ് – വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂള്‍ – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിന്‍മൂട് – എസ് എ പി ക്യാമ്പ് – എച്ച് എല്‍ എല്‍ – ഊളമ്പാറ – പേരൂര്‍ക്കട