നേരം വെളുത്തപ്പോള്‍ റോഡുകളില്‍ എല്‍ അടയാളം; പരിഭ്രാന്തരായി നാട്ടുകാര്‍, ഒടുവില്‍ സംഭവം ഇങ്ങനെ

നേരം വെളുത്തപ്പോള്‍ തൃശൂരിലെ റോഡുകളില്‍ എല്‍ അടയാളം കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. രാത്രി ഇല്ലാതിരുന്ന അടയാളം പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സില്‍വര്‍ലൈനിന് വേണ്ടിയാകുമോ എന്നുവരെയായി ആളുകളുടെ സംശയം.

കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായിട്ടാണ് ഈ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആരും ആശങ്കപ്പെടേണ്ടതില്ല എന്നും പൊലീസ് അറിയിച്ചു. പൊലീസില്‍ നിന്ന് വ്യക്തത ലഭിച്ചതിന് ശേഷമാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്.

Read more

ഒരു സൂചന പോലും നല്‍കാതെ രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അടയാളങ്ങള്‍ ജനങ്ങളെ ഞെട്ടിച്ചത്.