ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോ​ഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഇന്ന് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജിവെച്ചിരുന്നു.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. കേരള കോൺ​ഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ല. സ്ത്രീകൾക്ക് അം​ഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞു.

Read more

അതേസമയം മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് തടയാനാവില്ല എന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.