ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഇന്ന് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജിവെച്ചിരുന്നു.
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരള കോൺഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ല. സ്ത്രീകൾക്ക് അംഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞു.
Read more
അതേസമയം മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് തടയാനാവില്ല എന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.