വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം; കലുങ്കിനടുത്ത് സ്‌കൂട്ടറും പെട്ടിയും

അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ ജോജി ജോണിനെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപത്താണ് ജോജിയുടെ മൃതദേഹം കണ്ടെത്തിയത്.

പുലര്‍ച്ചെ ഇവിടെ എത്തിയ നാട്ടുകാരനാണ് താഴെ ഒരാള്‍ കിടക്കുന്നതായി കണ്ടെത്തിയത്. കലുങ്കിനുടുത്ത് ഒരു സ്‌കൂട്ടറും പെട്ടിയും ഇരിക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് വെള്ളച്ചാട്ടത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പരിസരവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. സ്‌കൂട്ടറും ഒപ്പം കരുതിയിരുന്ന പെട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read more

യാത്രക്കിടെ കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.