മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ആശങ്കയോടെ പരിസരവാസികള്‍; പത്തിലേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു

മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആശങ്കയോടെ പരിസരവാസികള്‍. ഫ്‌ളാറ്റ് പരിസരത്തുള്ള പത്തിലേറെ കുടുംബങ്ങള്‍ ഇതിനോടകം വീടൊഴിഞ്ഞു പോയി. വാടക വീടുകളിലേക്കാണ് പലരും മാറുന്നത്.

ആല്‍ഫാ ഫ്‌ളാറ്റിനടുത്തുള്ളവരാണ് വീട് മാറുന്നവരില്‍ കൂടുതലും. ഒരായുസ്സ് കൊണ്ടുണ്ടാക്കിയ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമോയെന്ന ഭയത്തോടെയാണ് ഇവരെല്ലാം കഴിയുന്നത്. ജനവാസം കുറഞ്ഞ സ്ഥലത്തെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കട്ടെയെന്ന ആല്‍ഫാ ഫ്ളാറ്റ് സമീപവാസികളുടെ ആവശ്യം ഇതു വരെ അംഗീകരിച്ചിട്ടില്ല.

Read more

ജനുവരി 11, 12 തിയതികളിലായാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. ഹോളിഫെയ്ത് പാര്‍പ്പിട സമുച്ചയം ആദ്യം പൊളിക്കും. ഫ്‌ളാറ്റുകള്‍ തകര്‍ക്കാനുള്ള സ്‌ഫോടക വസ്തുക്കള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തും.