നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 60 കോടിയുടെ ലഹരി മരുന്ന് പിടികൂടി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. 60 കോടി രൂപയോളം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

വിമാനത്താവളത്തിലെ സെക്യുരിറ്റി വിഭാഗമാണ് ലഹരിമരുന്ന് പിടികൂടിയത്. മെഥാ ക്വിനോള്‍ എന്ന ലഹരി മരുന്നാണ് പിടികൂടിയത്. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.

Read more

ബാഗിന്റെ രഹസ്യ അറിയില്‍ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി.