ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് തൃശ്ശൂരിൽ നിന്ന്

ആലുവയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പെൺകുട്ടികളെ കാണാതെയാകുന്നത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് പെൺകുട്ടികൾ. വിവരം ശ്രദ്ധയിൽപെട്ട സ്ഥാപനത്തിൻ്റെ അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.