കാണാതായ പ്ലസ്ടു പരീക്ഷ ഉത്തരക്കടലാസുകൾ റെയിൽവേ വാ​ഗണിൽ; കണ്ടെത്തുന്നത് 27 ദിവസത്തിന് ശേഷം

കൊല്ലം മുട്ടറ സ്കൂളിലെ കാണാതായ പ്ലസ്ടു പരീക്ഷ ഉത്തരക്കടലാസുകൾ കണ്ടെത്തി. തിരുവനന്തപുരത്തെ റെയിൽവേ വാ​ഗണിലാണ് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്.

27 ദിവസത്തിനു ശേഷമാണ് ഉത്തരക്കടലാസുകൾ തിരിക്കെ ലഭിച്ചത്. കണ്ടെത്തിയ ഉത്തരക്കടലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഓഫീസിൽ എത്തിച്ചു.

Read more

കൊല്ലം ഒഴികെ ഉള്ള ഏത് ജില്ലയിൽ നിന്നും പരീക്ഷ പേപ്പറുകൾ മൂല്യ നിർണയം നടത്താം. വേഗത്തിൽ മൂല്യനിർണയം നടത്തി പത്താം തിയതി തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
‌‌