മലപ്പുറത്ത് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന്‍ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കിണറ്റില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുടിവെട്ടാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഹാഷിം. രാത്രി വൈകിയും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് 8 മണിയോടെ കുടുംബം പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനല്‍ ഇന്ന് രാവിലെ പൊട്ടികല്ലിലെ സ്വകാര്യ കമുകിന്‍ തോട്ടത്തിലെ കിണറിനരികില്‍ കുറച്ച് പണം കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
Read more
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍നിന്ന് അഗ്‌നി രക്ഷാ സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം കൊണ്ടുപോയി.