ഗാബ്ബയിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ദിനം അവസാനിച്ചപ്പോൾ ഫോളോ ഓൺ ഭീഷണി മറികടന്നു ഇന്ത്യ. കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ എന്നിവരുടെ മികവിലാണ് ഇന്ത്യ അപകട നില തരണം ചെയ്തത്. എന്നാൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്.
ഇന്ത്യയുടെ പ്രധാന താരങ്ങളുടെ ബാറ്റിംഗ് തകർച്ച കാരണമാണ് മത്സരം ഓസ്‌ട്രേലിയക്ക് അനുയോജ്യമായത്. ആരാധകർ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് മോശമായി തുടരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെയാണ്. നിർണായകമായ പല മത്സരങ്ങളിലും താരത്തിന്റെ ബാറ്റിൽ നിന്ന് റൺസ് ഉയരില്ല. ഇതോടെ താരത്തിനെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.
2015 മുതൽ ഇന്ത്യൻ ടീമിൽ ഉള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും മതിയായ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഈ വർഷം താരത്തിനെ സംബന്ധിച്ച് കരിയറിന് കൂടുതൽ വളർച്ച ഉണ്ടായ വർഷമാണ്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 3 സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചു. തന്റെ ഏറ്റവും വലിയ ആഗ്രഹം ടെസ്റ്റ് ഫോർമാറ്റിൽ കളിക്കുക എന്നതാണെന്ന് സഞ്ജു മുൻപ് പറഞ്ഞിരുന്നു.
Read more
വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ മാറ്റിയാൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ യുവ താരം ദ്രുവ് ജുറാൽ ഇതിനോടകം ടെസ്റ്റ് ഫോർമാറ്റിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരമാണ്. സഞ്ജുവിന് കടുത്ത മത്സരം കൊടുക്കാൻ കെല്പുള്ള താരവും ദ്രുവ് ജുറാൽ ആണ്.