BGT 2024: നിങ്ങൾ മുട്ടുന്നത് ഇന്ത്യയോടാണെന്ന് മറന്നു പോയോട കങ്കാരുക്കളെ, അവസാനം വരെ പോരാടിയെ ഞങ്ങൾ തോൽക്കൂ"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റർമാരിൽ പലരും ഫ്ലോപ്പായതോടെ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ ഇന്ത്യക്ക്‌ ഫോളോ ഓൺ ഭീഷണി ഒഴിവാക്കാൻ സഹായകരമായത് കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ എന്നിവരുടെ ബാറ്റിംഗ് മികവിലൂടെയാണ്.

ഫോളോ ഓൺ ഒഴിവായത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായ കാര്യമാണ്. ക്രിക്കറ്റിലെ ഫോളോ-ഓൺ എന്നത് കാര്യമായ ലീഡുള്ള ടീമിനെ ആദ്യ ഇന്നിംഗ്സിന് ശേഷം ഉടൻ തന്നെ ബാറ്റ് ചെയ്യാൻ എതിരാളികളെ നിർബന്ധിക്കാൻ അനുവദിക്കുന്ന തന്ത്രമാണ്. ഒരു ഫോളോ-ഓൺ നടപ്പിലാക്കാൻ, മുൻനിര ടീമിന് മിനിമം ലീഡ് ഉണ്ടായിരിക്കണം. ടെസ്റ്റിൽ ഈ ലീഡ് 200 റൺസാണ്.

അവസാന വാലറ്റത്തെ വിക്കറ്റിൽ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, ആകാശ് ദീപ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അവസാന വിക്കറ്റിൽ 39 റൺസിന്റെ നിർണായകമായ പാർട്ട്ണർഷിപ്പാണ് ടീമിന് ഗുണകരമായത്. ഇന്ത്യൻ ടീമിന്റെ നിലവിലെ പ്രകടനത്തെ കുറിച്ച് വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് സഞ്ജയ് ബംഗാർ.

സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ:

Read more

“ഇത് അവിശ്വസനീയമായ ഒരു നിമിഷമാണ്. ഇന്ത്യയുടെ ഒരു വിക്കറ്റ് കൂടെ ഓസ്‌ട്രേലിയ നേടിയിരുന്നെങ്കിൽ വീണ്ടും ഇന്ത്യയെ ഓൾ ഔട്ട് അക്കാനുളള കെല്പ് ഓസ്‌ട്രേലിയക്ക് ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്ക് പണി പറ്റിയത് ജോഷ് ഹേസൽവുഡിനെ പോലെ ഒരു പേസറുടെ വിടവായിരുന്നു, കാരണം ആ സമയത്ത് ബാറ്റ് ചെയ്തത് ഇന്ത്യൻ ബോളേഴ്‌സ് ആയിരുന്നു. ബുംറയുടെയും ആകാശിന്റെയും ആറ്റിട്യൂടും, ബാറ്റിംഗ് മികവും എടുത്ത് പറയേണ്ടതാണ്” സഞ്ജയ് ബംഗാർ പറഞ്ഞു.