എംഎൽഎ ഉമ തോമസിന്റെ അപകടം; സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡൻ എംപി

ഉമാ തോമസ് എംഎൽഎ വീണ് ഗുരുതര പരിക്കേൽക്കാനിടയായ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഹൈബി ഈഡൻ എംപി. പറഞ്ഞു. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണം ആശങ്കപ്പെടുത്തുന്നതാണെന്നും കായികേതര പരിപാടികൾക്ക് വേണ്ട സുരക്ഷ ക്രമീകരണം ഒരുക്കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. ഇരുപത്തിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎഒരു ദിവസത്തെ ഒബ്സെർവഷനിലാണ്. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് ഉമ തോമസ് ബോധത്തിലായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു