കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ. ഉമ തോമസ് നിലവിൽ അബോധാവസ്ഥയിൽ തുടരുമ്പോൾ തന്നെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലായെന്ന് റെനൈ മെഡിസിറ്റി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി ബെഹ്നാന്, ദീപ്തി മേരി വര്‍ഗീസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. ഇരുപത്തിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read more
നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎഒരു ദിവസത്തെ ഒബ്സെർവഷനിലാണ്. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് ഉമ തോമസ് ബോധത്തിലായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു