മൊബൈല്‍ ഫോണ്‍ വിലക്കി; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണ്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനി(15) ആണ് മരിച്ചത്. ഫോണുപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ശിവാനി.

മൊബൈല്‍ ഫോണില്‍ അമിതമായി സംസാരിക്കുന്നതു കണ്ട അമ്മ വഴക്ക് പറഞ്ഞതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനായ ശിവാനി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്. രതീഷ് ബിന്ദു ദമ്പതികളുടെ മകളാണ് ശിവാനി. രതീഷ് വിദേശത്താണു ജോലി ചെയ്യുന്നത്.

Read more

താന്‍ മൊബൈല്‍ ഫോണിന് അടിമയാണെന്നും അതില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുന്നില്ലെന്നും എഴുതിവച്ചാണ് കഴിഞ്ഞ ദിവസം ജീവ മോഹന്‍ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയത്.